ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസെടുത്തു

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്‌ന സലീമിനെതിരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയില്‍ നിന്നാണ് ജസ്‌ന റീല്‍സ് ചിത്രീകരിച്ചത്. നേരത്തെ ഇവര്‍ റീല്‍സ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയില്‍ പരാതിയായി എത്തിയിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിത്രീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനില്‍ക്കെയാണ് ജസ്‌ന വീണ്ടും റീല്‍സ് ചിത്രീകരിച്ചത്. ജസ്‌ന സലീമിനൊപ്പം ആര്‍ എല്‍ ബ്രൈറ്റ് ഇന്‍ എന്ന വ്‌ളോഗര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍ കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. നേരത്തെ, ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ADVERTISEMENT