24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ പഞ്ചായത്ത് വയോജന പാര്‍ക്കിന്റെ ആദ്യഘട്ട പ്രവര്‍ത്തനോദ്ഘാടനം നടത്തി

കാട്ടകാമ്പാല്‍ പഞ്ചായത്ത് വയോജന പാര്‍ക്കിന്റെ ആദ്യഘട്ട പ്രവര്‍ത്തനോദ്ഘാടനം നടത്തി

കാട്ടകാമ്പാല്‍ പഞ്ചായത്ത് നാലു ലക്ഷം രൂപ ചിലവഴിച്ച് സ്രായിക്കടവില്‍ നിര്‍മ്മിക്കുന്ന വയോജന പാര്‍ക്കിന്റെ ആദ്യഘട്ടപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നടത്തി. വയോജനങ്ങളുടെ മാനസീക – ശാരീരിക ഉല്ലാസത്തിനായി നിര്‍മ്മിക്കുന്ന പാര്‍ക്കില്‍, മഴയും വെയിലുമേല്‍ക്കാതെ സ്രായിക്കടവിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാവുന്ന വിധത്തിലാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഓപ്പണ്‍ ജിം അടക്കമുള്ള സംവിധാനങ്ങളും പാര്‍ക്കില്‍ ഒരുക്കും.

ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഇ.എസ് രേഷ്മ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ബബിത ഫിലോ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എസ് മണികണ്ഠന്‍ മുഖ്യ അതിഥിയായി. വാര്‍ഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ഷീജ സുഗതന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ബിന്ദു മനോഹരന്‍ മിന്റോ റെനി, മെമ്പര്‍മാരായ എം.എസ് മണികണ്ഠന്‍, യദു കൃഷ്ണന്‍, ഖദീജ ഹസ്സന്‍, എം.കെ സുധീര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!