മജ്ലിസ് കിഡ്സ് ഫെസ്റ്റില്‍ മൂന്നാം തവണയും കലാകീരീടം ചൂടി പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂള്‍. കേച്ചേരി അല്‍-ഇസ്ലാഹ് സ്കൂളില്‍ നടന്ന വിദ്യ കൗണ്‍സില്‍ പാലക്കാട് – തൃശൂര്‍ റീജിയണ്‍ കിഡ്സ് ഫെസ്റ്റിലാണ് അന്‍സാര്‍ സ്കൂള്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് അന്‍സാര്‍ സ്കൂള്‍ ചാമ്പ്യന്‍ നേട്ടം സ്വന്തമാക്കുന്നത്. സമാപന സമ്മേളനത്തില്‍, ടീം മാനേജര്‍മാരായ ജൂനിയര്‍ പ്രിന്‍സിപ്പല്‍ എം.എസ്. ഷബിത, എം.എസ്.ബബിത എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്കിയ അധ്യാപകരും വിജയികളായ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വിദ്യ കൗണ്‍സില്‍ പ്രതിനിധികളില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി.
Home Bureaus Perumpilavu മൂന്നാം തവണയും മജ്ലിസ് കിഡ്സ് ഫെസ്റ്റില്‍ കലാകീരീടം ചൂടി പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂള്‍



