ചാലിശ്ശേരി യാക്കോബായ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ചാത്തുരുത്തില്‍ മോര്‍ ഗ്രീഗോറിയോസ് പരുമല കൊച്ചു തിരുമേനിയുടെ 123-ാം ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു. പെരുന്നാള്‍ തലേന്ന് ശനിയാഴ്ച സന്ധ്യാ നമസ്‌ക്കാരം നടന്നു. ഞായറാഴ്ച രാവിലെ വികാരി ഫാ.ബിജു മുങ്ങാംകുന്നേല്‍ വിശുദ്ധ കുര്‍ബാനക്കും മധ്യസ്ഥ പ്രാര്‍ത്ഥനക്കും കാര്‍മ്മികത്വം വഹിച്ചു. പെരുന്നാള്‍ സന്ദേശവും നല്‍കി. തുടര്‍ന്ന് പൊന്‍ – വെള്ളി കുരിശുകളുടെ അകമ്പടിയോടെ പെരുന്നാള്‍ പ്രദക്ഷിണം ഉണ്ടായി. കല്ലുപുറം റോഡ് – ഹെബ്രോണ്‍ സ്ട്രീറ്റ് വഴിയുള്ള പെരുന്നാള്‍ പ്രദക്ഷിണം പള്ളിയിലെത്തി സമാപിച്ചു. നിരവധി വിശ്വാസികള്‍ പങ്കെടുത്തു. പള്ളിയില്‍ എത്തിയപ്പോള്‍ ആശീവാദവും സ്‌ളീബാ വണക്കവും നെയ്യപ്പം നേര്‍ച്ച വിതരണവും സ്‌നേഹവിരുന്നും ഉണ്ടായി. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ.ബിജു മുങ്ങാംകുന്നേല്‍, ട്രസ്റ്റി സി.യു.ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT