തിരുവത്ര പുത്തന്‍കടപ്പുറത്ത് നിയന്ത്രണം വിട്ട മോപ്പഡ് മതിലില്‍ ഇടിച്ച് ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. പുത്തന്‍കടപ്പുറം പാണ്ടികശാല പറമ്പില്‍ അഷ്‌റഫി(55)നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3 മണിക്കാണ് അപകടം. അമിത വേഗത്തില്‍ വന്നിരുന്ന മോപ്പഡ് നിയന്ത്രണം വിട്ടതോടെ സമീപത്തുള്ള മതിലില്‍ ചെന്നിടിക്കുകയായിരുന്നു. ഇരുകാലുകള്‍ക്കും തലക്കും, ഗുരുതര പരിക്കേറ്റ അഷറഫിനെ കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.



