കടവല്ലൂര്‍ അന്യോന്യം നവംബര്‍ 15 മുതല്‍ 26 വരെ

കടവല്ലൂര്‍ അന്യോന്യത്തിന് നവംബര്‍ 15 ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വേദ പരീക്ഷയായ കടവല്ലൂര്‍ അന്യോന്യം നവംബര്‍ 15 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തിലാണ് നടക്കുന്നത്. പരമ്പരാഗതമായി ഋഗേദ്വപഠനം നടത്തുന്ന തൃശൂര്‍ ബ്രഹ്മസ്വം മഠവും, തിരുനാവായ ബ്രമ്മസ്വം മഠവും മാറ്റുരയ്ക്കുന്ന വേദ പരീക്ഷയായ അന്യോനത്തിന്റെ ഉദ്ഘാടനം നവംബര്‍ 16 ന് കേരള ഗവര്‍ണ്ണര്‍ ആര്‍.വി.ആര്‍ലേക്കര്‍ നിര്‍വ്വഹിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി. അജയന്‍, കെ.കെ. സുരേഷ് ബാബു എന്നിവര്‍ സംബന്ധിക്കും.

ADVERTISEMENT