കടവല്ലൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് വട്ടമാവ് ഉന്നതിയില്‍ നിര്‍മ്മിച്ച യോഗ പരിശീലന ഹാളിന്റെയും, നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുസ്സ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിനോട് ചേര്‍ന്ന് പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഏഴു ലക്ഷത്തി പതിനായിരം രൂപ ചിലവിട്ടാണ് യോഗ ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച പത്തുലക്ഷം രൂപ ചെലവഴിച്ചാണ് ഉന്നതിയിലെ കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വൈസ് പ്രസിഡന്റ് സി എ ഫൗസിയ അധ്യക്ഷത വഹിച്ചു.
Home Bureaus Perumpilavu യോഗ പരിശീലന ഹാളിന്റെയും, നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു



