ലയണ്‍സ് ക്ലബ് ഗുരുവായൂര്‍ ടെമ്പിള്‍ സിറ്റി ഫാമിലി മീറ്റ് ഗുരുവായൂര്‍ കച്ചേരിപ്പടിയിലുള്ള ലോഡ് ഷൈന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഗുരുവായൂര്‍ ടെമ്പിള്‍ സിറ്റി പ്രസിഡന്റ് ജെയ്‌സണ്‍ ആളൂക്കാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക് ഗവര്‍ണര്‍ കെ എം അഷ്‌റഫ് മുഖ്യാതിഥിയായി. റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ ഗില്‍ബര്‍ട്ട് പാറമേല്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ സി പി ജോയ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ഡയാലിസ് ഫണ്ട് കൈമാറി. തൃശ്ശൂര്‍ കോര്‍പ്പറേഷനുമായി തൃശ്ശൂര്‍ റീജണല്‍ ലയണ്‍സ് ക്ലബ് 360 ദിവസവും ശക്തന്‍ സ്റ്റാന്‍ഡില്‍ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ മന്നയിലേക്കുള്ള ക്ലബ്ബിന്റെ വിഹിതവും കൈമാറി. ക്ലബ്ബ് നിര്‍മിച്ചുകൊണ്ടിരിക്കുന്ന രണ്ടു ഭവനങ്ങളില്‍ ആദ്യത്തെ ഭവനത്തിന്റെ താക്കോല്‍ദാനം ജനുവരിയില്‍ നടത്തുമെന്ന് പ്രസിഡണ്ട് അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി, ബോസ് വാഴപ്പിള്ളി, കോര്‍ഡിനേറ്റര്‍ ഡാഡി തോമസ് മുന്‍ പ്രസിഡണ്ട് ജോസ് ഫ്രാന്‍സിസ് മുരളീധരന്‍ വിനു റാഫേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



