29-ാമത് ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ 29-ാമത് ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനം സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജോര്‍ജ് സ്‌പോര്‍ട്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഫാ.സ്റ്റീഫന്‍ ജോര്‍ജ്ജ് സ്‌കൂള്‍ പതാക ഉയര്‍ത്തി. സ്‌കൂള്‍ പ്യൂപ്പിള്‍ ലീഡര്‍ നേഹ ഷഫീക്ക് വിദ്യാര്‍ഥികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബഥനി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി. ദീപശിഖ തെളിയിച്ചു.

ADVERTISEMENT