ബിജെപി വേലൂര്‍ പഞ്ചായത്ത് ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി

ബിജെപി വേലൂര്‍ പഞ്ചായത്ത് ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് നിവേദിത സുബ്രഹ്മണ്യന്‍ വേലൂര്‍ കാരേങ്ങല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി വേലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ സനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ജിത്തു തയ്യൂര്‍, പഞ്ചായത്ത് ഇന്‍ ചാര്‍ജും ജില്ല സെക്രട്ടറിയുമായ സുഭാഷ് ആദൂര്‍, ജില്ലാ സെക്രട്ടറി ഷിനി സുനിലന്‍, വാര്‍ഡ് മെമ്പര്‍ രേഷ്മ സുധീഷ്,

കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതി അംഗം ഉണ്ണികൃഷ്ണന്‍ അമ്മാത്ത്, മഹിള മോര്‍ച്ച ജില്ലാ സെക്രട്ടറി ജയ വിനോദ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ എസ് സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഭിലാഷ് തയ്യൂര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വികസിത കേരളം സത്യപ്രതിജ്ഞ വായിച്ചു കൊടുത്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ് തിരുത്തിയില്‍ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം അശോകന്‍ മമ്പറമ്പില്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT