25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam റോഡ് നവീകരണത്തിനായി സൂക്ഷിച്ച ഇരുമ്പ് കമ്പികള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

റോഡ് നവീകരണത്തിനായി സൂക്ഷിച്ച ഇരുമ്പ് കമ്പികള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

സംസ്ഥാനപാതയുടെ നവീകരണ പ്രവര്‍ത്തനത്തിനായി പാറേമ്പാടത്ത് സൂക്ഷിച്ച ഇരുമ്പ് കമ്പികള്‍ മോഷ്ടിച്ച പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ 27 വയസ്സുള്ള അത്താര്‍ ഷേക്ക്, 26 വയസ്സുള്ള സെയിനുല്‍ ഹഖ് എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ. കമ്പനിയുടെ കമ്പികളാണ് മോഷണം പോയത്.

തിങ്കളാഴ്ച പുലര്‍ച്ചെ ആറരയോടെ പാറമ്പാടത്തെ പാതയോരത്ത് കൂട്ടിയിട്ടിരുന്ന 12 എം.എം കനവും ഒരു മീറ്റര്‍ നീളവുമുള്ള 250 ഓളം കമ്പികളാണ് മോഷണം പോയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മോഷണം നടത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
error: Content is protected !!