30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu കടവല്ലൂര്‍ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക നല്‍കി

കടവല്ലൂര്‍ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക നല്‍കി

126

കടവല്ലൂര്‍ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക നല്‍കി. 22 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 21 ല്‍ സി പി ഐ എം നേരിട്ടും, ഘടകകക്ഷിയായ സി പി ഐ 10-ാം
വാര്‍ഡ് അറക്കലിലും മത്സരിക്കും. കഴിഞ്ഞ 25 വര്‍ഷമായി ഭരണം കയ്യാളുന്ന പഞ്ചായത്തില്‍ ഇത്തവണ വനിത ജനറലിനാണ് പ്രസിഡന്റ് സ്ഥാനം.

സ്ഥാനാര്‍ത്ഥികളെ നേതാക്കള്‍ പെരുമ്പിലാവ് സെന്ററില്‍ വെച്ച് ഹാരാര്‍പ്പണം നടത്തി പ്രകടനമായാണ് പഞ്ചായത്ത് ഓഫീസിലേക്ക് എത്തിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ രേഖക്ക് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി പ്രതിജ്ഞയടുത്തു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി , കുന്നംകുളം ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍, കടവല്ലൂര്‍ ലോക്കല്‍ സെക്രട്ടറിമാരായ അജിത്ത് കുമാര്‍, കെ.ഇ സുധീര്‍ മറ്റ് നേതാക്കളും സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!