29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty എരുമപ്പെട്ടി ദേശവിളക്കിനോടനുബന്ധിച്ച് കുട്ടികള്‍ അവതരിപ്പിച്ച പഞ്ചവാദ്യം ശ്രദ്ധേയമായി

എരുമപ്പെട്ടി ദേശവിളക്കിനോടനുബന്ധിച്ച് കുട്ടികള്‍ അവതരിപ്പിച്ച പഞ്ചവാദ്യം ശ്രദ്ധേയമായി

129

എരുമപ്പെട്ടി ദേശവിളക്കിനോടനുബന്ധിച്ച് കുട്ടികള്‍ അവതരിപ്പിച്ച പഞ്ചവാദ്യം ശ്രദ്ധേയമായി. ഒരു പെണ്‍കുട്ടിയുള്‍പ്പടെ 27 പേരടങ്ങുന്ന സംഘമാണ് പഞ്ചവാദ്യത്തില്‍ താളപ്പെരുമഴ തീര്‍ത്തത്. എടപ്പാളില്‍ സന്തോഷ് ആലങ്കോടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിലെ 24 പേരും മദ്ദള വിദ്വാന്‍ സുധീഷ് നെല്ലുവായിയുടെ മൂന്ന് ശിഷ്യന്മാരും അരങ്ങു തകര്‍ത്തു.

12 വയസിന് താഴെയുള്ള സുധീഷ് നെല്ലുവായിയുടെ ശിഷ്യരായ നിരഞ്ജന്‍, അഥര്‍വ്, സിദ്ധാര്‍ത്ഥ്, എന്നിവരും സന്തോഷ് ആലങ്കോടിന്റെ ശിഷ്യരായ ശ്രീലക്ഷ്മി, കാശിനാഥ്, അലന്‍, തീര്‍ത്ഥ്, അനിരുദ്ധ്, ധ്യാന്‍ ദേവ്, ദിവിന്‍, ആദിനാഥ് എന്നീ മിടുക്കന്മാരാണ് മുന്‍ നിരയില്‍ ഉണ്ടായിരുന്നത്. പഞ്ചവാദ്യത്തിന്റെ താളത്തിന് ശക്തി പകരാന്‍ കുട്ടിക്കൂട്ടത്തോടൊപ്പം ആശാന്മാരുള്‍പ്പടെ 13 പേരുണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട പഞ്ചവാദ്യ പെരുമഴ കാണികള്‍ക്ക് ഹരം പകര്‍ന്നു.

ADVERTISEMENT
error: Content is protected !!