24.8 C
Kunnamkulam
Monday, September 14, 2026
Home Bureaus Guruvayur ചെമ്പൈ സംഗീതോത്സവം; വിശേഷാല്‍ കച്ചേരിക്ക് ആസ്വാദകരുടെ വലിയ തിരക്ക്

ചെമ്പൈ സംഗീതോത്സവം; വിശേഷാല്‍ കച്ചേരിക്ക് ആസ്വാദകരുടെ വലിയ തിരക്ക്

76

ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവം മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ തുടരുന്നു. സംഗീതോത്സവം മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ 500 ഓളം പേര്‍  സംഗീതാര്‍ച്ചന നടത്തി. തുടക്കക്കാര്‍ മുതല്‍ സംഗീത അധ്യാപകര്‍ വരെ സംഗീതാര്‍ച്ചന നടത്തുന്നുണ്ട്. വൈകിട്ട് നടക്കുന്ന വിശേഷാല്‍ക്കച്ചേരിക്ക് ആസ്വാദകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹരിപ്രസാദ് സുബ്രഹ്മണ്യത്തിന്റെ പുല്ലാംകുഴല്‍ വാദനം ആസ്വാദക മനസുകള്‍ കീഴടക്കി.

ടി.ആര്‍. സുബ്രഹ്മണ്യം രചിച്ച ബിഹാഗ് രാഗത്തിലുള്ള വര്‍ണ്ണം ആദി താളം ആലപിച്ചാണ് കച്ചേരിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ദീക്ഷിതര്‍ കൃതിയായ ഗോവര്‍ധന ഗിരീശം, ഊത്തുക്കാട് കൃതിയായ ഓടോടി വന്തേന്‍ എന്നീ കീര്‍ത്തനങ്ങളും ആലപിച്ചു. ആര്‍. സ്വാമി നാഥന്‍ വയലിനിലും വൈപ്പിന്‍ സതീഷ് മൃദംഗത്തിലും അഞ്ചല്‍ കൃഷ്ണ അയ്യര്‍ ഘടത്തിലുമായി പക്കമേളമൊരുക്കി. സുധ രഞ്ജിത്ത്, ഡല്‍ഹി സുന്ദര്‍ രാജന്‍ എന്നിവരുടെ കച്ചേരികളും ഹൃദ്യമായി.

ADVERTISEMENT
error: Content is protected !!