24.8 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുളള പണം കൈമാറി തൊഴിലുറപ്പ് – ഹരിതകര്‍മസേന തൊഴിലാളികള്‍

സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുളള പണം കൈമാറി തൊഴിലുറപ്പ് – ഹരിതകര്‍മസേന തൊഴിലാളികള്‍

106

എരുമപ്പെട്ടി പഞ്ചായത്ത് 19-ാം വാര്‍ഡ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എം അഷറഫിന് പത്രിക സമര്‍പ്പണത്തിനുള്ള തുക വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മസേന തൊഴിലാളികളും സംയുക്തമായി നല്‍കി. ഇതുസംബന്ധിച്ച യോഗത്തില്‍ ടി.ആര്‍.ഉദയന്‍ അധ്യക്ഷത വഹിച്ചു. സിന്ധുകൃഷ്ണന്‍, കുഞ്ഞുമോന്‍ കരിയന്നൂര്‍, ടി.വി.അനില്‍, ഹരിതകര്‍മ സേന തൊഴിലാളി ജാനകി ദാസന്‍, തൊഴിലുറപ്പ് തൊഴിലാളികളായ കെ.എ.തങ്ക, രാധ മോഹനന്‍, ടി.വി.അനിത, സജിത മണി, ചന്ദ്രിക കുമാരന്‍, ആസിയ അബു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!