25.2 C
Kunnamkulam
Wednesday, July 29, 2026
Home CCTV Desk നാമനിര്‍ദേശ പത്രികാ സമര്‍പ്പണം; സമയപരിധി നാളെ അവസാനിക്കും

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം; സമയപരിധി നാളെ അവസാനിക്കും

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. വൈകിട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. പലയിടത്തും തര്‍ക്കങ്ങള്‍ മൂലം നീണ്ട് പോയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അതിവേഗം നടത്താനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടികള്‍. വീറും വാശിയും നിറയുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് മുന്നണികള്‍ കടക്കുകയാണ്. പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ മത്സരചിത്രം തെളിയും. വിമതരെയും, അസന്തുഷ്ടരെയും അനുനയിപ്പിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് പാര്‍ട്ടികള്‍. ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയാകുന്ന വിമതരുടെയും, സ്വതന്ത്രരുടെയും പത്രിക പിന്‍വലിപ്പിക്കാന്‍ അണിയറശ്രമങ്ങള്‍ സജീവമാണ്. അതിന് തയ്യാറാകാത്തവര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരും. മത്സര ചിത്രം തെളിയുന്നതോടെ തിരഞ്ഞെടുപ്പ് പോര്‍ക്കളം സജീവമാകും.

ADVERTISEMENT
error: Content is protected !!