28.3 C
Kunnamkulam
Wednesday, July 29, 2026
Home CCTV Desk ലഹരിക്കെതിരെ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി

ലഹരിക്കെതിരെ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി

വടുതല ഗവ.യു.പി. സ്‌കൂളില്‍ ലഹരിക്കെതിരെ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി. പൊന്നാനി സിവില്‍ പോലീസ് ഓഫീസര്‍ ഖമറുന്നീസ ബോധവത്കരണ ക്ലാസ്സ് നയിച്ചു. കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗം, ലഹരി വസ്തുക്കളുടെ ഉപയോഗം, വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്ലാസ്സ്. കുട്ടികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാനധ്യാപിക രേഖ. കെ.വി. സ്വാഗതവും. എസ്.ആര്‍.ജി. കണ്‍വീനര്‍ ആശാ ജിഷി നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!