25 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ഏകദിന സുവിശേഷയോഗം സംഘടിപ്പിച്ചു

ഏകദിന സുവിശേഷയോഗം സംഘടിപ്പിച്ചു

കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പ് നേതൃത്വത്തില്‍ കുന്നംകുളത്ത് ഏകദിന സുവിശേഷയോഗം സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ ഫാ.തോമസ് പഴമ്പിള്ളി കുമ്മേനാട് കോലഞ്ചേരി, ഫാ. ഔസേഫ് ഞാറക്കാട്ടില്‍ കടയിരുപ്പ് കോലഞ്ചേരി , കുറവിലങ്ങാട് ദേവമാത കോളേജിലെ അസി.പ്രൊഫസര്‍ , ഡോ.എം.സി. വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കോലഞ്ചേരി ജീവധാരാ ഗാനശുശ്രുഷ നടത്തി. എല്ലാ മാസത്തിലെയും ഒന്നാം ഞായറാഴിച്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ വൈകീട്ട് 5 വരെ കുന്നംകുളം വിക്ടോറിയ ടുറിസ്റ്റ് ഹോമില്‍ സുവിശേഷ യോഗം ഉണ്ടായിരിക്കുമെന്ന് കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!