അഖിലേന്ത്യ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഫെസ്റ്റി ഫ്രാന്‍സിസ്

പൂനെയില്‍ വെച്ച് നടത്തിയ അഖിലേന്ത്യ ക്വിസ് മത്സരത്തില്‍ എരുമപ്പെട്ടിയിലെ ഫെസ്റ്റി ഫ്രാന്‍സിസിന് ഒന്നാം സ്ഥാനം. സ്റ്റുഡന്റസ് ഓഫ് നഴ്‌സിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും സംയുക്ത ദ്വി വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ദേശീയ നഴ്‌സസ് സ്റ്റുഡന്റസ് ഫെസ്റ്റിവലില്‍ ക്വിസ് മത്സരത്തിലാണ് ഫെസ്റ്റി ഫ്രാന്‍സിസ് ഉള്‍പ്പെട്ട ടീമിന് ഒന്നാം സ്ഥാനം ലഭിച്ചത്. എരുമപ്പെട്ടി തയ്യൂര്‍ മുരിങ്ങത്തേരി ഫ്രാന്‍സിസ്-മിനി ദമ്പതികളുടെ മകളും തിരുവനന്തപുരം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയുമാണ് ഫെസ്റ്റി.

വയനാട് സ്വദേശി അനസ് മാലിക്, കൊട്ടാരക്കര സ്വദേശി ബ്ലെസണ്‍ ബിജു എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. വിദ്യാര്‍ത്ഥികളുടെ അറിവും ബുദ്ധിയും പ്രോത്സാഹിപ്പിക്കാന്‍ പൂനയിലെ വേള്‍ഡ് പീസ് ഡോമില്‍ നവംബര്‍ 20,21 തിയ്യതികളില്‍ സംഘടിപ്പിച്ച 2025 ദേശീയ ഉത്സവത്തില്‍ കേരള ടീമിനാണ് ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ്. എരുമപ്പെട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥി യായിരിക്കെ അദ്ധ്യാപകന്‍ ടി. ടി. സൈജന്‍ പരിശീലനം നല്‍കിയിരുന്ന ‘റെയിന്‍ ബോ ‘ ഗ്രൂപ്പില്‍ അംഗമായി സ്‌കൂള്‍ തല ക്വിസ് മത്സരങ്ങളിലും പിന്നീട് ജില്ലാ സംസ്ഥാന തല ക്വിസ് മത്സരങ്ങളിലും ഫെസ്റ്റി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

 

ADVERTISEMENT