30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery മതത്തിന്റെ പേരില്‍ സീറ്റ് നിഷേധമെന്ന് ആക്ഷേപം; മഹിള കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

മതത്തിന്റെ പേരില്‍ സീറ്റ് നിഷേധമെന്ന് ആക്ഷേപം; മഹിള കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

56

കണ്ടാണശ്ശേരി പഞ്ചായത്തില്‍ മതത്തിന്റെ പേരില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സ്ഥാനവും പാവറട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് സ്ഥാനവും രാജിവെച്ചതായി ഷെമീറ കാദര്‍മോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20 വര്‍ഷത്തോളമായി മഹിള കോണ്‍ഗ്രസില്‍ സജീവ പ്രവര്‍ത്തകയാണ്. അഞ്ചുവര്‍ഷത്തോളം പഞ്ചായത്തിലെ ആശാവര്‍ക്കറായിരുന്നു. പത്തുവര്‍ഷം മുമ്പ് സീറ്റ് ചോദിച്ചപ്പോള്‍ പഞ്ചായത്ത് ഓഫീസും മറ്റം നിത്യസഹായ മാതാ ദേവാലയവും അടങ്ങുന്ന പതിനൊന്നാം വാര്‍ഡ് ക്രിസ്ത്യന്‍ വിഭാഗത്തിന് വേണ്ടി മാറ്റിവെച്ചെന്നായിരുന്നു പറഞ്ഞത്. ഈ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുകയാണ്.

വാര്‍ഡ് മീറ്റിംഗില്‍ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് തന്റെ പേരും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പേര് ഒഴിവാക്കി. രണ്ടുവര്‍ഷം മുമ്പ് പാര്‍ട്ടിയിലെത്തിയ പ്രവര്‍ത്തകയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. മുസ്ലിം വിഭാഗത്തെ മാറ്റിനിര്‍ത്തുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡണ്ടിന് രാജിക്കത്ത് നല്‍കി. ഭാരവാഹിത്വങ്ങള്‍ രാജിവെച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകയായി തുടരുമെന്നും ഷമീറ പറഞ്ഞു.

ADVERTISEMENT
error: Content is protected !!