25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Guruvayur സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി അഛനും മകളും ചേര്‍ന്ന് അവതരിപ്പിച്ച വയലിന്‍ കച്ചേരി

സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി അഛനും മകളും ചേര്‍ന്ന് അവതരിപ്പിച്ച വയലിന്‍ കച്ചേരി

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവ വേദിയില്‍ അഛനും മകളും ചേര്‍ന്ന് അവതരിപ്പിച്ച വയലിന്‍ കച്ചേരി സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. പ്രശസ്ത വയലിന്‍ കലാകാരന്‍ മൈസൂര്‍ മഞ്ജുനാഥും മകള്‍ മാളവി മഞ്ജുനാഥുമാണ് വയലിനില്‍ വിസ്മയം തീര്‍ത്തത്. ത്യാഗ രാജര്‍ കൃതികളായ ബ്രോവ ഭാരമാ എന്ന കീര്‍ത്തനത്തോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് ജ്ഞാന മൊ സഗരാദ, സാമജു വരഗമന എന്നീ കീര്‍ത്തനങ്ങള്‍ വായിച്ചു. നീലാംബരി രാഗത്തില്‍ മാധവ മാമവ എന്ന കീര്‍ത്തനം ആദി താളത്തില്‍ വായിച്ചാണ് വയലിന്‍ മാന്ത്രികത അവസാനിപ്പിച്ചത്.

നാഞ്ചില്‍ അരുള്‍ മൃദംഗത്തിലും നീതുല്‍ അരവിന്ദ് ഗഞ്ചിറയിലും വാഴപ്പിള്ളി കൃഷ്ണ കുമാര്‍ ഘടത്തിലും പക്കമേളമൊരുക്കി. സഹോദരിമാരും ചെന്നൈ സ്വദേശികളുമായ അര്‍ച്ചനയും ആരതിയും ചേര്‍ന്ന് അവതരിപ്പിച്ച കച്ചേരിയും ഹൃദ്യമായി. തുളസീദള എന്ന കീര്‍ത്തനം രൂപക താളത്തില്‍ ആലപിച്ചാണ് സഹോദരിമാര്‍ തുടക്കം കുറിച്ചത്. ഇരുവരും ചേര്‍ന്ന് ഒരു മണിക്കൂറോളം സംഗീതോത്സവ വേദിയെ പാട്ടിന്റെ പാലാഴിയാക്കി. സുനില്‍ ഗാര്‍ഗ്യന്റെ കച്ചേരിയും ആകര്‍ഷകമായി.

ADVERTISEMENT
error: Content is protected !!