രാവിലെ 9 മണിയോടെയാണ് മുഖ്യമന്ത്രി ശ്രീവത്സം അതിഥി മന്ദിരത്തില്‍ എത്തിയത്. ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റര്‍ എസ്. ഹരിഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി തൊഴുത് സോപാനപ്പടിയില്‍ കദളിക്കുലയും നെയ്യും സമര്‍പ്പിച്ചു. കാര്യാലയ ഗണപതിയെയും തൊഴുത് 9 മണിയോടെയാണ് മടങ്ങിയത്. ദര്‍ശനം കഴിഞ്ഞ് ഇറങ്ങിയ മുഖ്യമന്ത്രിയെ കണ്ടു ഭക്തര്‍ ചുറ്റും കൂടി. പതിവുപോലെ ആരെയും നിരാശരാക്കാതെ കുട്ടികളടക്കമുള്ളവരോട് കുശലം പറയാനും സെല്‍ഫിയെടുക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി.
നിരവധിപേര്‍ നിവേദനം സമര്‍പ്പിക്കാനും എത്തിയിരുന്നു. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. പി.ആര്‍. ബിജോയ്, ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി.



