സി.പി.ഐ.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു. സി.പി.ഐ.എം ചെമ്മന്തിട്ട ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദിനാചരണത്തില്‍ മുന്‍ സെക്രട്ടറി സി.എം ബാലന്‍ പതാക ഉയര്‍ത്തി. യെച്ചൂരിയുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സി.പി.ഐ.എം ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം സജി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് മെമ്പര്‍മാരായ ശശി,മനോജ്,സുരേഷ്,നന്ദനന്‍,ഉണ്ണി മാസ്റ്റര്‍, രാമകൃഷ്ണന്‍, രവീന്ദ്രന്‍, നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.



