31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Chavakkad കാന നിർമാണത്തിനിടെ അപകടം; മണത്തലയിൽ പള്ളിയുടെ ഭണ്ഡാരം കുഴിയിലേക്ക് ഇടിഞ്ഞുവീണു

കാന നിർമാണത്തിനിടെ അപകടം; മണത്തലയിൽ പള്ളിയുടെ ഭണ്ഡാരം കുഴിയിലേക്ക് ഇടിഞ്ഞുവീണു

10

ദേശീയപാത 66-ല്‍ മണത്തല ജുമാ മസ്ജിദിന് മുന്‍വശം നടക്കുന്ന കാന നിര്‍മാണത്തിനിടെ അപകടം. സര്‍വീസ് റോഡിലെ കാന നിര്‍മാണത്തിനായി എടുത്ത വലിയ കുഴിയിലേക്ക് പള്ളിയുടെ ഭണ്ടാരം ഇടിഞ്ഞു വീണു. ഇതോടെ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പട്ടു. ചാവക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും മണിക്കൂറുകളോളം വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മണത്തല പള്ളിക്ക് മുന്‍വശം കാന നിര്‍മാണം ആരംഭിച്ചിട്ട് ദിവസങ്ങളായെങ്കിലും പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദിവസങ്ങളായി തുടരുന്ന അശാസ്ത്രീയമായ കുഴിയെടുക്കലും മെല്ലെപ്പോക്കുമാണ് അപകടത്തിന് വഴിവെച്ചത്. ഭണ്ടാരം ഇടിഞ്ഞു വീണതോടെ സുരക്ഷ മുന്‍നിര്‍ത്തി ഇതുവഴിയുള്ള വാഹനഗതാഗതം പോലീസ് തടഞ്ഞു.

ADVERTISEMENT
error: Content is protected !!