31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 15ന്

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 15ന്

9

 

പുന്നയൂര്‍ക്കുളം സാഹിത്യ സമിതി അഞ്ചാം വാര്‍ഷികവും മൂന്നാമത് മാധവിക്കുട്ടി പുരസ്‌കാര സമര്‍പ്പണവും സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച കുന്നത്തൂര്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് പത്ര സമ്മേളനത്തിലൂടെ അറിയിച്ചു.ഇന്ത്യന്‍ എഴുത്തിനെ പ്രത്യേകിച്ചും തമിഴ് എന്ന ദക്ഷിണേന്ത്യന്‍ ഭാഷയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ ആണ് 2026ലെ മൂന്നാമത് മാധവിക്കുട്ടി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ കെ ആര്‍ മീര, സുഭാഷ് ചന്ദ്രന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച വൈകിട്ട് 4 30ന് കുന്നത്തൂര്‍ പി എം പാലസ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ പെരുമാള്‍ മുരുകന് പുരസ്‌കാരം സമ്മാനിക്കും. കേരള സാഹിത്യ അക്കാദമിയുടെ മുന്‍ അധ്യക്ഷനും മലയാളത്തിന്റെ ശ്രേഷ്ഠ കവിയുമായ കെ സച്ചിദാനന്ദന്‍, എന്‍ കെ അക്ബര്‍ എം എല്‍ എ തുടങ്ങി സാമൂഹിക രാഷ്ട്രീയ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. പുന്നയൂര്‍ക്കുളം സാഹിത്യ സമിതി പ്രസിഡണ്ട് അറക്കല്‍ ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ കെ ബി സുകുമാരന്‍ ആമുഖ പ്രഭാഷണം നടത്തും.

ADVERTISEMENT
error: Content is protected !!