സി പി ഐ (എം) ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിപിഐ (എം ) അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന സിതാറാം യെച്ചൂരിയുടെ 2-ാം ചരമ വാര്‍ഷികദിനം ആചരിച്ചു.ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി അനുസ്മരണ യോഗങ്ങള്‍ സംഘടിപ്പിച്ചു.
ചിറ്റാട്ടുകരയില്‍ നടന്ന ദിനാചരണംമണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി. പി.ജി സുബിദാസ് , സി എഫ് രാജന്‍ , ആര്‍ എ അബ്ദുള്‍ ഹക്കിം , കൃഷ്ണന്‍ തുപ്പത്ത് , പി.കെ രമേഷ്, ഗീത മോഹനന്‍ എന്നിവര്‍ സംസാരിച്ചു



