ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ ഗീവര്‍ഗിസിന്റെയും സംയുക്ത തിരുനാളാണ് ശനി, ഞായര്‍ ദിവസങ്ങളിലായി ആലോഷിക്കുന്നത്. ശനിയാഴ്ച്ച രാവിലെ ഇടവക വികാരി ഫാ. ആന്റോ ഒല്ലൂക്കാരന്‍ കാര്‍മ്മികനായി നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം രൂപക്കൂട് എഴുന്നള്ളിപ്പുണ്ടായി. വൈകുന്നേരം മാതാവിന്റെ തിരുസ്വരൂപം പുതുശ്ശേരി കപ്പേളയില്‍ നിന്ന് വാദ്യമേളത്തിന്റെയും തേരിന്റെയും അകമ്പടിയോടെ ദേവാലയത്തിലേക്ക് എഴുന്നള്ളിക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച്ച രാവിലെ 6:30 ന് ദിവ്യബലിയും 10 മണിയ്ക്ക് ആഘോഷമായ പാട്ട് കുര്‍ബ്ബാനയും നടക്കും. ഫാ. ഷിന്റോ തോമ്പിയില്‍ മുഖ്യകാര്‍മ്മികനാകും. ഫാ. ജോഷി പാലിയേക്കര തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് വിശുദ്ധരുടെ രൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.



