25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery ഓട്ടോ ടാക്‌സി മോഷ്ടിച്ച പ്രതിയെ കുന്നംകുളം പോലീസ് പിടികൂടി

ഓട്ടോ ടാക്‌സി മോഷ്ടിച്ച പ്രതിയെ കുന്നംകുളം പോലീസ് പിടികൂടി

കേച്ചേരിയില്‍ നിന്ന് ഓട്ടോ ടാക്‌സി മോഷ്ടിച്ച കേസിലെ പ്രതിയെ കുന്നംകുളം പോലീസ് പിടികൂടി. ചിറനെല്ലൂര്‍ സ്വദേശി വൈശ്യം വീട്ടില്‍ 40 വയസ്സുള്ള ഇബ്രാഹിമിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കേച്ചേരിയില്‍ നിര്‍ത്തിയിട്ട ഓട്ടോ ടാക്‌സി മോഷ്ടിച്ച കേസിലാണ് ഇയാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത് .ഇയ്യാല്‍ സ്വദേശിയായ ഒലക്കേങ്കില്‍ വീട്ടില്‍ വര്‍ഗീസിന്റെ ഓട്ടോ ടാക്‌സിയാണ് പ്രതി മോഷ്ടിച്ചത്. കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് സമീപ സ്റ്റേഷനുകളിലേക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എരുമപ്പെട്ടി തിച്ചൂരില്‍ വെച്ച് ഓട്ടോ ടാക്‌സിയെ പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ADVERTISEMENT
error: Content is protected !!