25 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് കാറുകളിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്

അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് കാറുകളിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്

കുന്നംകുളം – പട്ടാമ്പി റോഡില്‍ അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് കാറുകളിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ വടക്കേക്കാട് സ്വദേശി 27 വയസ്സുള്ള ഷമീര്‍, അമൃത, ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാത്രി 7 മണിയോടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മുന്‍പില്‍ പോവുകയായിരുന്ന രണ്ട് കാറുകളിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് അപകടമുണ്ടായത്.

ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ കുന്നംകുളം അഷറഫ് കൂട്ടായ്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!