26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

ഗുരുവായൂരില്‍ തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

ഗുരുവായൂരില്‍ തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ നൂറിലധികം തെരുനായ്ക്കളെ പിടിക്കുടി കുത്തി വെപ്പിന് വിധേയമാക്കി. പൂക്കോട് വെറ്റിനറി ഡിസ്‌പെന്‍സറി സര്‍ജന്‍ ഡോ: സി.ആര്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ വി.ജെ. മെര്‍ലി, ലിജോ പോള്‍, അറ്റന്‍ഡര്‍ ശ്യാം പ്രസാദ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം പേരാണ് കുത്തിവെയ്പ്പ് സംഘത്തിലുള്ളത്.

പൂക്കോട് മൃഗാശുപത്രിക്ക് കീഴിലുള്ള പ്രദേശങ്ങളിലെ തെരുവുനായ്ക്കള്‍ക്കാണ് ഇന്ന് കുത്തിവെയ്പ്പ് നല്‍കിയത്. ഗുരുവായൂര്‍, തൈക്കാട് മൃഗാശുപത്രിക്ക് കീഴിലുള്ള തെരുവ്‌നായ്ക്കള്‍ക്ക് പിന്നീട് കുത്തിവെപ്പ് നല്‍കും. ഏകാദശിയുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്താണ് ഈ മേഖലയിലെ നായ്ക്കളുടെ കുത്തിവെപ്പ് മാറ്റിവച്ചത്. ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 600 ഓളം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്.

ADVERTISEMENT
error: Content is protected !!