26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam മുട്ട കയറ്റിയ വാഹനത്തിന് പിറകില്‍ മീന്‍ ലോറി ഇടിച്ചു; മുട്ടകള്‍ പൊട്ടി നാശനഷ്ടം

മുട്ട കയറ്റിയ വാഹനത്തിന് പിറകില്‍ മീന്‍ ലോറി ഇടിച്ചു; മുട്ടകള്‍ പൊട്ടി നാശനഷ്ടം

പുന്നയൂര്‍ അകലാട് ഖാദരിയ്യക്ക് സമീപം മീന്‍ ലോറിയും പിക്കപ്പ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. എന്‍ എച്ച് കരാര്‍ കമ്പനിയായ ശിവാലയ യാര്‍ഡിന് സമീപം സര്‍വീസ് റോഡിലെ ഹംമ്പ് കടക്കുന്നതിനിടെ ഓട്ടോറിക്ഷയുടെ പിറകില്‍ ലോറി ഇടിക്കുകയായിരുന്നു. തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് ഓട്ടോറിക്ഷ നിന്നത്. പെട്ടി ഓട്ടോറിക്ഷയുടെ മുന്‍ഭാഗം ഭാഗികമായി തകരുകയും വാഹനത്തിലുണ്ടായിരുന്ന കോഴിമുട്ടകള്‍ പൊട്ടി നാശനഷ്ടം സംഭവിക്കുകയും ചെയ്തു. എറണാകുളം മുനമ്പത്ത് നിന്നും മത്സ്യ ലോഡുമായി കര്‍ണാടകയിലേക്ക് പോവുകയായിരുന്നു ലോറി. റോഡില്‍ പരന്നൊഴുകിയ കോഴി മുട്ടകള്‍ ശിവാലയ കമ്പനി അധികൃതര്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് കഴുകി കളഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു.

ADVERTISEMENT
error: Content is protected !!