24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Guruvayur ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ ചക്രം ഊരി വീണു

ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ ചക്രം ഊരി വീണു

96

ഗുരുവായൂരില്‍ ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ ചക്രം ഊരി വീണു. ഗുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് പോയിരുന്ന ആറ്റുപറമ്പത്ത് എന്ന ബസ്സിന്റെ മുന്‍വത്തെ ഇടത് ചക്രമാണ് രാവിലെ ആറോടെ ഊരി വീണത്. സ്റ്റാന്റില്‍ നിന്നെടുത്ത ബസ് പന്തായില്‍ ക്ഷേത്രത്തിന് മുന്നില്‍ നിറുത്താന്‍ പോകുമ്പോഴായിരുന്നു അപകടം. യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ഉച്ചവരെ ബസ് നടുറോഡില്‍ നിന്ന് എടുത്ത് മാറ്റാനായില്ല. ഇതേ തുടര്‍ന്ന് ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

ADVERTISEMENT
error: Content is protected !!