24.7 C
Kunnamkulam
Friday, August 7, 2026
Home Bureaus Perumpilavu ‘ദീനബന്ധു’ വൃദ്ധസദനം സന്ദര്‍ശിച്ച് എന്‍എസ്എസ് വളണ്ടിയര്‍മാര്‍

‘ദീനബന്ധു’ വൃദ്ധസദനം സന്ദര്‍ശിച്ച് എന്‍എസ്എസ് വളണ്ടിയര്‍മാര്‍

61

കടവല്ലൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ‘തിരികെ’ എന്ന പരിപാടിയുടെ ഭാഗമായി അക്കിക്കാവ് ദീനബന്ധു വൃദ്ധസദനം സന്ദര്‍ശിച്ചു. ദീനബന്ധു മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ലിനു ജോര്‍ജ് മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. എന്‍എസ്എസ് മീഡിയ ലീഡര്‍ കെ എ ആര്യ അവതാരികയായി. വളണ്ടിയര്‍മാരായ ഹര്‍ഷ സ്വാഗതവും അന്‍സില ഫാത്തിമ നന്ദിയും പറഞ്ഞു. ഗായത്രി ബാബു, റാസിക് മുഹമ്മദ്, ഫാത്തിമ ഹന്ന, ഇമ്മാനുവല്‍, അഭിനവ്, അഭിനയ, ഹാഷിര്‍ മജീദ്, നിരഞ്ജന്‍, ധനുഷ് കൃഷ്ണ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അന്തേവാസികളുമായി സംവദിച്ച കുട്ടികള്‍ കലാപരിപാടികളും അവതരിപ്പിച്ചു. സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!