ചാവക്കാട് താലൂക്ക് ആശുപത്രിയിലെ എക്‌സ്-റേ യൂണിറ്റിന് തീപിടിച്ചു. ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് സംഭവം. എക്‌സ്-റേ റൂമിലുള്ള സ്റ്റെബിലൈസറില്‍ നിന്ന് തീപടരുകയായിരുന്നു. മുറിയിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു. ജനല്‍ ചില്ലകള്‍ക്കും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവം നടക്കുന്ന സമയത്ത് മുറിയില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു.് തീ പടരുന്നത് കണ്ടതോടെ ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. ഉടനെ ഫയര്‍ഫോഴ്‌സ് സംഘം എത്തി തീ അണച്ചു.



