കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ഭക്തിനിര്‍ഭരമായി

കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ഭക്തിനിര്‍ഭരമായി. പാറപ്പുറം കളപ്പുറത്ത് അയ്യപ്പക്ഷേത്രത്തില്‍ നിന്നും താലമേന്തിയ മാളികപ്പുറങ്ങളുടേയും ഉടുക്ക് പാട്ടിന്റേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ചു. കുട്ടഞ്ചേരി അയ്യപ്പസേവാസംഘം സതീശനും സംഘവും വിളക്ക് യോഗത്തിന് നേതൃത്വം നല്‍കി. മണി ഗ്രാമം ഇരിങ്ങപ്പുറം ഭജന സംഘത്തിന്റെ ഭജനയും ഉണ്ടായിരുന്നു. തുടര്‍ന്ന് അന്നദാനം നടന്നു.

 

ADVERTISEMENT