27.7 C
Kunnamkulam
Thursday, August 6, 2026
Home Bureaus Guruvayur പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ഗുരുവായൂരില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ഗുരുവായൂരില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ഗുരുവായൂരില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടി. രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സി.പി.എം കോട്ടപ്പടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ലിസി ബൈജു, യു.കെ സുധീര്‍ എന്നിവരെയാണ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും പുറത്താക്കിയത്. ഇവര്‍ക്ക് ഇനി മുതല്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ അറിയിച്ചു. വാര്‍ഡ് 38 എല്‍ഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനാലാണ് ലിസി ബൈജുവിനെ പുറത്താക്കിയത്. പുറത്താക്കപ്പെട്ട യു കെ സുധീര്‍ ഇവര്‍ക്ക് പിന്തുണ നല്‍കി പരസ്യമായി പ്രചരണരംഗത്ത് വന്നിരുന്നു.

 

ADVERTISEMENT
error: Content is protected !!