കൊരട്ടിക്കര സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് കുടുംബയൂണിറ്റിന്റെ ക്രിസ്മസ് ഈവ് 2025 വര്‍ണാഭമായി

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള കൊരട്ടിക്കര സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് കുടുംബയൂണിറ്റിന്റെ ക്രിസ്മസ് ഈവ് 2025 വര്‍ണാഭമായി. കൊരട്ടിക്കര സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കുരിശുപള്ളി അങ്കണത്തില്‍ നടന്ന ക്രിസ്മസ് ഈവ് ഇടവക വികാരി ഫാ ബിജു മുങ്ങാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മുതിര്‍ന്ന അംഗം പി.സി താരു കുട്ടി അധ്യക്ഷനായി.
സി.ടി പാപച്ചന്‍ മാസ്റ്റര്‍ ക്രിസ്മസ്സ് സന്ദേശം നല്‍കി. നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ADVERTISEMENT