ബിജെപി പുന്നയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി സംഗമവും

ബിജെപി പുന്നയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി സംഗമവും നടത്തി. തെക്കിനേടത്ത് പടി സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്‍ ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് നിവേദിത സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ദിനേശ് ഈച്ചിത്തറ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി സുജയന്‍ മാമ്പുള്ളി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കാളിദാസന്‍, ഉഷ രവി, സജീഷ് മുണ്ടന്‍തറ എന്നിവര്‍ സംസാരിച്ചു. വെസ്റ്റ് മേഖല സെക്രട്ടറി സബിത സ്വാഗതവും ബിജു പൊക്കുളങ്ങര നന്ദിയും പറഞ്ഞു. ജില്ലാ, ബ്ലോക്ക്, പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ജില്ലാ പ്രസിഡന്റ ഹാരം അണിയിച്ചു.

ADVERTISEMENT