25 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കിഴൂര്‍ ക്ഷേത്രത്തിലെ മോഷണം; ഫോറന്‍സിക് സംഘം പരിശോധന നടത്തി

കിഴൂര്‍ ക്ഷേത്രത്തിലെ മോഷണം; ഫോറന്‍സിക് സംഘം പരിശോധന നടത്തി

കിഴൂര്‍ കാര്‍ത്യായനി ദേവി ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസില്‍ മോഷണം നടന്ന സ്ഥലത്ത് ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി. സംഭവസ്ഥലത്ത് എത്തിയ സംഘം ഏറെനേരം സ്ഥലത്ത് സൂക്ഷ്മ പരിശോധന നടത്തി. തുടര്‍ന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ തുടരന്വേഷണത്തിനായി കുന്നംകുളം പോലീസിന് കൈമാറും. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയപ്രദീപിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപയോളം വില വരുന്ന ഓടിന്റെ ദേവീവിഗ്രഹം മോഷ്ടാവ് കവര്‍ന്നിരുന്നു.

 

ADVERTISEMENT
error: Content is protected !!