മറ്റം സെന്റ് തോമസ് ഇടവക ദേവാലയത്തിന് കീഴിലുള്ളവിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. ഡോ. ഫ്രാന്‍സിസ് ആളൂര്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പ്രിന്‍സി ജോസഫ് അധ്യക്ഷയായി. സെക്രട്ടറി പി ടി ആന്റോ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ജെ. ബിനോയ് കണക്ക് അവതരണവും നടത്തി. സഹ വികാരി ഫ്രാങ്കോ ഫ്രോണിസ് ചെറുതാണിക്കല്‍ സിസ്റ്റര്‍ നിര്‍മല, സിസ്റ്റര്‍ അനില, കേന്ദ്ര കമ്മിറ്റി കണ്‍വീനര്‍ സി.ഒ. ജയ്സണ്‍, കൈക്കാരന് എം.ജെ.ജോഷി എന്നിവര്‍ സംസാരിച്ചു അവാര്‍ഡ് ദാനം കലാപരിപാടികള്‍ സ്നേഹവിരുന്ന് എന്നിവയും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്നു.



