അക്കിക്കാവ് മാര്‍ ഒസ്താത്തിയോസ് കോളേജിലെ 2024 – 26 വര്‍ഷത്തെ ബാച്ചിന്റെ ആര്‍ട്‌സ് ഫെസ്റ്റിന് തുടക്കമായി. മിഹാര കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് സിനി ആര്‍ട്ടിസ്റ്റും മിമിക്രി കലാകാരനുമായ അഖില്‍ എസ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി.എ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. കോളേജ് ചെയര്‍മാന്‍ ജെറി ജോണ്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി രഞ്ജിത, അദ്ധ്യാപകരായ ബെഫി,ദീപിത തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടത്തുന്ന ഫെസ്റ്റില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.



