വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന്‍ സ്ഥാപകദിനം ആചരിച്ചു

വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സ്ഥാപകദിനത്തോടനുബന്ധിച്ച് ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ കിഴക്കേ നടയില്‍ പതാക ഉയര്‍ത്തി. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് സി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അനീഷ് ഗുരുവായൂര്‍ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍.വി. ഇക്ബാല്‍, യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് ഗുരുവായൂര്‍, സംസ്ഥാന കമ്മിറ്റി അംഗമായ സൗമ്യ, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മധുര പലഹാര വിതരണവും ഉണ്ടായി.

ADVERTISEMENT