കാണികളുടെ മനസ്സ് കീഴടക്കി ശ്രീകൃഷ്ണ കഥയാട്ടം അവതരണം. ഗുരുവായൂര്‍ കാവീട് ശ്രീ കാര്‍ത്ത്യായിനി ദേവി ക്ഷേത്രത്തിലെ അയ്യപ്പ വിളക്ക് ആഘോഷ വേളയിലായിരുന്നു കലാക്ഷേത്ര മീര സുധന്‍ ചിട്ടപ്പെടുത്തിയ ശ്രീകൃഷ്ണ കഥയാട്ടം അവതരണം നടന്ന്ത്. . മോഹിനിയാട്ടവും കഥകളിയും ചേര്‍ന്ന ഈ കലാരൂപത്തിന്റെ അവതരണത്തില്‍ എരിഷ്മ അജി, ആര്‍.എല്‍.വി. ദിവ്യനിഖില്‍, അമൃത രവി, മിത്ര ലക്ഷ്മി, ലക്ഷ്മി ആനന്ത്, അഖില പി. കൃഷ്ണകുമാര്‍, ആര്യപ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ഈ നൃത്ത കലാരൂപം അവതരിപ്പിച്ചത്. രാജേഷ് ഗുരുവായൂര്‍ നേതൃത്വം നല്‍കി.



