പുന്നയൂര്‍ക്കുളം കിഴക്കേ ചെറായിയില്‍ എല്‍ഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെ ആക്രമിച്ചതായി പരാതി. നിരഞ്ജന്‍ (14), കൈലാസ് (12 ) കനിഷ്മ (17), വൈഷ്ണ (13), ശ്രീലക്ഷ്മി (13), വേദ ജാനകി(13), സായികൃഷ്ണ (14 ), നിവേദ (11), ഗോപാലന്‍ (75), മണി (63 ), രഞ്ജിത്ത് (28) എന്നിവര്‍ക്ക് പരിക്കേറ്റു. ശനിയാ്ഴ്ച
വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനമായി പോകുന്നതിനിടെ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലേക്ക് പടക്കം പൊട്ടിച്ച് എറിയുകയായിരുന്നുവെന്ന് പറുന്നു. സ്ഥലത്തുണ്ടായിരുന്ന രഞ്ജിത്ത് ചോദ്യം ചെയ്തതോടെ രഞ്ജിത്തിനെയും ഗോപാലനെയും സംഘം മര്‍ദ്ദിച്ചു. സംഘര്‍ഷം കണ്ട് തടയാന്‍ എത്തി വിദ്യാര്‍ത്ഥികളെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നും പറയുന്നു. പരിക്കേറ്റ കുട്ടികള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Home Bureaus Kunnamkulam എല്‍ഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെ ആക്രമിച്ചതായി പരാതി



