25 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam സമസ്ത ശതാബ്ദി സന്ദേശ പ്രചരണ യാത്ര സമാപിച്ചു

സമസ്ത ശതാബ്ദി സന്ദേശ പ്രചരണ യാത്ര സമാപിച്ചു

സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമസ്ത ശതാബ്ദി സന്ദേശയാത്രയുടെ സ്വീകരണ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ജില്ലാ പ്രചരണ യാത്ര വടക്കേക്കാട് സമാപിച്ചു. ഫെബ്രുവരി 4 മുതല്‍ 8 വരെ കാസറഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലാണ് മഹാ സമ്മേളനം നടത്തുന്നത്. സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് 23-ാം തിയതി ചാവക്കാട് സ്വീകരണം നല്‍കും.

വടക്കേക്കാട് നടത്തിയ ജില്ലാ പ്രചരണയാത്ര സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം അസ്ഗറലി ഫൈസി പട്ടിക്കാട് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പറയങ്ങാട് കുഞ്ഞിമൊയ്ദു ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം, അബ്ദുല്‍ മജീദ് ഫൈസി, സുലൈമാന്‍ അന്‍വരി, ഷഹീര്‍ ദേശമംഗലം, അബ്ദുല്‍ ഖാദര്‍ ദാരിമി, ഷാഹുല്‍ റഹ്‌മാനി, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, കബീര്‍ യമാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!