ചാവക്കാട് നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷം. മുല്ലത്തറ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയാണ് വാഹനങ്ങളുടെ നീണ്ട നിര. ചേറ്റുവ ബൈപ്പാസിലെ തകര്‍ന്ന കാന നിര്‍മാണം മൂലം ഒരു ഭാഗത്തേക്ക് മാത്രം വാഹനം കടത്തിവിടുന്നതിനാലാണ് ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്. ചേറ്റുവ ബൈപാസില്‍ ഗതാഗത കുരുക്ക് വര്‍ദ്ദിച്ചതോടെ ഏനമാവ് റോഡിലെ വണ്‍വെ ഒഴിവാക്കി ഇരു ഭാഗത്തക്കും വാഹനം കടത്തി വിട്ടതോടെ ഗതാഗത കുരുക്ക് ഇരട്ടിയായി. നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം



