28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Punnayurkulam ബാറില്‍ തര്‍ക്കത്തിനിടെ യുവാവിന്റെ വിരല്‍ കടിച്ചുമുറിച്ചു; പ്രതി അറസ്റ്റില്‍

ബാറില്‍ തര്‍ക്കത്തിനിടെ യുവാവിന്റെ വിരല്‍ കടിച്ചുമുറിച്ചു; പ്രതി അറസ്റ്റില്‍

കുന്നത്തൂര്‍ ദേവാസുര ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ വിരല്‍ കടിച്ചുമുറിച്ച കേസിലെ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വടക്കേകാട് പുല്ലൂണിയില്‍ ബിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുന്നയൂര്‍ വെട്ടിപ്പുഴ സ്വദേശി തറയില്‍ സുനിലാണ് ആക്രണത്തില്‍ പരിക്കേറ്റത്. മുന്‍ വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച്ച വൈകിട്ട് 4.30 ന് ആയിരുന്നു
സംഭവം.

ബിനീഷ് സുനിലിന്റെ കഴുത്തില്‍ കുത്താന്‍ ശ്രമിക്കുകയും തടയുന്നതിനെ ഇടതു കയ്യിലെ മോതിര വിരല്‍ കടിച്ചു മുറിക്കുകയുമായിരുന്നു. വിരലിന്റെ എല്ലിനു പൊട്ടലുണ്ട്. സുനിലിനെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
error: Content is protected !!