24.8 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk എസ്ഐആറിൽ പേര് ചേർക്കാനുള്ള തീയതി നീട്ടി; തെറ്റ് തിരുത്താനും വിലാസം മാറ്റാനും അവസരമുണ്ടെന്ന് രത്തൻ ഖേൽക്കർ

എസ്ഐആറിൽ പേര് ചേർക്കാനുള്ള തീയതി നീട്ടി; തെറ്റ് തിരുത്താനും വിലാസം മാറ്റാനും അവസരമുണ്ടെന്ന് രത്തൻ ഖേൽക്കർ

വിദേശത്തുള്ളവര്‍ക്ക് പേരുവിവരങ്ങള്‍ ചേര്‍ക്കാന്‍ ഫോം 6 എ നല്‍കണം. എല്ലാ ഫോമുകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബിഎല്‍ഒമാര്‍ വഴിയും ഫോം പൂരിപ്പിച്ച് നല്‍കാമെന്ന് രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. വിലാസം മാറ്റുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും ഫോം എട്ട് നല്‍കണം. ആവശ്യമായ രേഖകള്‍ നല്‍കാത്ത ആളുകളെ അദാലത്തിന് വിളിക്കുകയാണ് അടുത്ത നടപടി. ഇതിനു ശേഷം കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയാണെങ്കില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഒന്നാം അപ്പീല്‍ നല്‍കാം.

ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാവുന്നതാണ്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി വരെ പട്ടികയില്‍ പേര് ചേര്‍ക്കാനും മാറ്റം വരുത്താനും അവസരമുണ്ട്.

ADVERTISEMENT
error: Content is protected !!