പുന്നയുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി 17-ാം വാര്‍ഡ് അംഗം മുസ്ലിംലീഗിലെ റസല റഹിമിനെ തെരഞ്ഞെടുത്തു. ഐ.പി.രാജേന്ദ്രന്‍ നിര്‍ദ്ദേശിക്കുകയും, ആര്‍.പി.ബഷീര്‍ പിന്‍താങ്ങുകയും ചെയ്തു. എല്‍ഡിഎഫിലെ ഷൈബ ദിനേശനെ ബാബു മാസ്റ്റര്‍ നിര്‍ദേശിക്കുകയും ഷഫീന മുനീര്‍ പിന്‍താങ്ങുകയും ചെയ്തു. വരണാധികാരി ബാബു മോന്‍ പി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 16 വോട്ട് മുസ്ലിം ലീഗിന്റെ റസല റഹിമിനും, 5 വോട്ട് എല്‍ഡിഎഫിന്റെ ഷൈബ ദിനേശനും ലഭിച്ചു. ഒരു വോട്ട് അസാധുവായി.



