അയ്യപ്പ മഹാവിഷ്ണു ക്ഷേത്രത്തില്‍ ധനുപ്പത്തു മഹോത്സവവും സഹസ്ര ദീപവും ഭക്തിസാന്ദ്രം

ചിറ്റഞ്ഞൂര്‍ ആലത്തൂര്‍ അയ്യപ്പ മഹാവിഷ്ണു ക്ഷേത്രത്തില്‍ ധനുപ്പത്തു മഹോത്സവവും സഹസ്ര ദീപവും ഭക്തിസാന്ദ്രമായി. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ പുതിയ ദശാവതാര വാതിലിന്റെയും നടപ്പുരയുടെയും സമര്‍പ്പണവും നടന്നു. മനോജ് വുഡ് വര്‍ക്ക്‌സ് നിര്‍മിച്ച ശില്പഭംഗിയാര്‍ന്ന വാതില്‍, ചൊവ്വന്നൂര്‍ പുതുരുത്തിവളപ്പില്‍ ദാസനാണ് ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. വൈകുന്നേരം വിഷ്ണു പ്രഭ താലക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന താലം എഴുന്നള്ളിപ്പ് ക്ഷേത്രാങ്കണത്തെ ഭക്തിനിര്‍ഭരമാക്കി. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് വിനോദ് അമ്മാട്ട്, സുരേന്ദ്രന്‍ കറുത്തേടത്ത്, വിഷ്ണു പ്രഭ താല കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT